Skip to main content

സ്വകാര്യ ബസ് : പ്രതിനിധി ചർച്ച ഇന്ന്

 

 

ഗതാഗത വകുപ്പു മന്ത്രി ഏ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽസ്വകാര്യ ബസ് ഉടമ പ്രതിനിധികളുടെ ചർച്ച ഇന്ന് (ഫെബ്രു.3) രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നടക്കും.

ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാനും പ്രചരിപ്പിക്കാനും ജനങ്ങൾ തയ്യാറാകണം - മന്ത്രി ടി.പി രാമകൃഷ്ണൻ

ഖാദി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് നല്ല രീതിയിലുള്ള പ്രചാരണം ആവശ്യമാണ്.  അതിനാൽ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാനും  പ്രചരിപ്പിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഖാദി ഗ്രാമവ്യവസായ എക്സിബിഷൻ ഉദ്ഘാടനം കൊയിലാണ്ടി ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള എക്സിബിഷനുകൾ മാർക്കറ്റ് ഉയർത്തുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംരക്ഷണ നടപടികൾ ഖാദി മേഖലയിൽ ഉണ്ടാകണം. കേരളത്തിൽ സർക്കാർ അധികാരത്തിലേറിയതിനുശേഷം കൈത്തറി മേഖലയിൽ വലിയ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് സ്കൂൾ യൂണിഫോമുകൾ സൗജന്യമായി നൽകി. അതിനാവശ്യമായ കൈത്തറി തുണി  സഹകരണസംഘങ്ങൾ മുഖേന വാങ്ങി.  ഇതിലൂടെ രണ്ട് കാര്യങ്ങളാണ് നടന്നത് കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് ജോലി ലഭ്യമായി, സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി യൂണിഫോം ലഭ്യമാക്കി. ഇത്തരത്തിലുള്ള ഫലപ്രദമായ  ഇടപെടലുകൾ ഖാദി മേഖലയിൽ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്ന് സർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ കെ.സത്യൻ കൊല്ലം പിഷാരികാവ് മുൻ ദേവസം ബോർഡ് ചെയർമാൻ ഇ.എസ് രാജന് നൽകി നിർവ്വഹിച്ചു.

മഹാത്മാഗാന്ധിയുടെ 150-ാം വാർഷികം, ഖാദിയുടെ 100-ാം വാർഷികം, സർവ്വോദയപക്ഷം എന്നിവയോടനുബന്ധിച്ചാണ്  കണ്ണൂർ സർവോദയ സംഘം കൊയിലാണ്ടി ഖാദി വസ്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗൺഹാളിൽ ഖാദി ഗ്രാമ വ്യവസായ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
മേളയിൽ വിവിധതരം ഖാദി, മസ്ളിൻ, സിൽക്ക്, പോളിവസ്ത്രം, ഷർട്ടിങ്ങ്, ദോത്തി, സാരി, ചുരിദാർ, റെഡീമയ്ഡ്, ഉന്നക്കിടക്ക മുതലായവയും തേൻ, എള്ളെണ്ണ, സോപ്പ്,  സുഗന്ധദ്രവ്യങ്ങൾ എന്നിവയുമുണ്ട്. ഖാദി തുണിത്തരങ്ങൾക്ക് 30% വരെ ഗവൺമെന്റ് റിബേറ്റും 30% വരെ കിഴിവും കൂടി മൊത്തം 60% വരെ കുറവ് ലഭിക്കുന്നു. എക്സിബിഷൻ ഫെബ്രുവരി 15ന് അവസാനിക്കും.

നഗരസഭ കൗൺസിലർ മാങ്ങോട്ട് സുരേന്ദ്രൻ, ഖാദി ഗ്രാമ വ്യവസായ ബോർഡ് മെമ്പർ കെ ലോഹ്യ, കണ്ണൂർ സർവ്വോദയ സംഘം സെക്രട്ടറി കെ.വി വിജയമോഹനൻ, പ്രസിഡന്റ് പി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

date