Skip to main content

ലഹരിക്കെതിരെ ബോധവൽക്കരണവുമായി മന്ത്രി ടി പി രാമകൃഷ്ണൻ വീടുകളിൽ 

 

 

 

 

ലഹരിക്കെതിരെ ഗൃഹസന്ദർശനം നടത്തുകയും ലഹരിവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുന്നതിന്റെയും സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ മുതുകാട് ചെങ്കോട്ടകൊല്ലി ചേമ്പുമല മോഹനന്റെ വീട്ടിലെത്തി ലഘുലേഖ നൽകി നിർവഹിച്ചു.

 

വിമുക്തി 90 ദിന തീവ്രയത്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഗൃഹസന്ദർശനം നടത്തുന്നത്. 

പുളിക്കൂൽ രാജൻ, ജോസഫ് വട്ടന്താനത്ത്, മീത്തലെ ചെറുവത്ത് ജഗദീശൻ, ഇല്ലത്ത് ബാവ തുടങ്ങി 10 ലധികം പേരുടെ വീടുകളിൽ മന്ത്രി ലഹരിക്കെതിരെ സംസാരിച്ചു.

 

വിദ്യാർഥികൾക്കിടയിൽ വിവിധ തരം ലഹരി ഉപയോഗം വർധിക്കുന്നതായും ഇതിനെതിരെ ഓരോ വീട്ടുകാരും ജാഗ്രത പുലർത്തണമെന്നും ഒരു തരത്തിലുള്ള ലഹരി പദാർഥങ്ങളും ഉപയോഗിക്കരുതെന്നും  വിദ്യാർഥികളോട് മന്ത്രി പറഞ്ഞു. സ്കൂളുകളിൽ വിദ്യാർഥികളിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

 

ചാരായ നിരോധനത്തിന് ശേഷം മറ്റുതരത്തിലുള്ള ലഹരി ഉപയോഗം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ വി.ആർ അനിൽ കുമാർ, വിമുക്തി ജില്ലാ കോർഡിനേറ്റർ ജയപ്രകാശ്, എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, 

 സ്കൂൾ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ

തുടങ്ങിയവരും മന്ത്രിക്കൊപ്പം ഗൃഹസന്ദർശനത്തിൽ പങ്കാളികളായി.

date