Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ശാസ്ത്രരംഗം ശ്രദ്ധേയം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നൂതന പദ്ധതിയായ ശാസ്ത്രരംഗം ശ്രദ്ധേയമാകുന്നു. മത്സരബുദ്ധിയോടെ അല്ലാതെ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുക എന്ന സമീപനമാണ് ശാസ്ത്രരംഗത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
കുട്ടികളിലെ ശാസ്ത്രബോധം, ശാസ്ത്രീയ സമീപനം, യുക്തിചിന്ത, പരസ്പര സഹകരണ മനോഭാവം, ജനാധിപത്യ ബോധം എന്നിവ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ കേരളത്തിലെ യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ സയന്‍സ്, ഗണിതം, സോഷ്യല്‍, വര്‍ക്ക്എക്‌സ്പീരിയന്‍സ് വിഷയങ്ങളെ ഏകോപിപ്പിച്ച് ശാസ്ത്രരംഗം പൊതുവേദി പരിശീലനങ്ങള്‍ നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും നാല് വിഷയത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍, ക്ലബ് അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ നല്‍കി സംഗമങ്ങള്‍ സംഘടിപ്പിച്ചു. അവിടെനിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളെ ചേര്‍ത്ത് ഉപജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ചുമതലയില്‍ ശില്‍പശാല രൂപത്തില്‍ ഉപജില്ലാ സംഗമങ്ങള്‍ നടത്തി.
ഉപജില്ലകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് രണ്ടു ദിവസമായി ശില്‍പശാല രൂപത്തില്‍ ജില്ലാതല സംഗമമായി നടത്തി. ഇവിടെനിന്ന് തെരഞ്ഞെടുക്കുന്നവരെ സംസ്ഥാന സംഗമത്തില്‍ പങ്കെടുപ്പിക്കും.

 

date