Skip to main content

വിഷയാധിഷ്ഠിത യുവജന പരിശീലനം

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി യുവജനപരിശീലകരെ തയാറാക്കുന്നതിന്റെ ഭാഗമായി നെഹ്‌റുയുവകേന്ദ്ര വിഷയാധിഷ്ഠിത യുവജന വിദ്യാഭ്യാസ പരിശീലനം നടത്തി.

ദുരന്തനിവാരണവും പ്രാദേശികപ്രവര്‍ത്തനങ്ങളും, പരിസരശുചിത്വം, മാലിന്യസംസ്‌കരണം ഹരിതചട്ടം എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായി എഴുപതു യുവജനങ്ങള്‍ക്കാണ് ജില്ലയില്‍ പരിശീലനം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കില ദുരന്തനിവാരണ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ ഷാന്‍ രമേശ് ഗോപന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്,  ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി .ദിലീപ്കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നടത്തി. സ്റ്റീഫന്‍ ജേക്കബ്, കെ.ഹരികൃഷ്ണ്‍, ഷിജിന്‍ വര്‍ഗീസ്,  ഗൗതം കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

 

 

date