Skip to main content

എസ്.സി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതിവികസന വകുപ്പിൽ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്/ മുനിസിപ്പൽ/ കോർപ്പറേഷൻ തലങ്ങളിലെ പ്രൊമോട്ടർ നിയമനത്തിന് പട്ടികജാതിവിഭാഗത്തിൽപ്പെട്ട യുവതി-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ഏപ്രിൽ ഒന്ന് മുതൽ ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത (കൂടുതൽ വിദ്യാഭ്യസയോഗ്യതയുളളവർക്ക് മുൻഗണന). പ്രായപരിധി 18-40 വയസ്സ്. (2020 ജനുവരി ഒന്നിന് 40 വയസിൽ താഴെ)
ഓരോ ജില്ലയിലെയും പ്രൊമോട്ടർമാരിൽ നിന്നും പത്ത് ശതമാനം പേരെ പട്ടികജാതിമേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരിൽ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സിയും ഉയർന്ന പ്രായപരിധി 50 വയസ്സും ആയിരിക്കും. ഈ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകൾ മൂന്നുവർഷത്തിൽ കുറയാതെ സാമൂഹ്യപ്രവർത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെസാക്ഷ്യപത്രവും, വിദ്യാഭ്യാസയോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / ടി.സി പകർപ്പ് എന്നിവ അപേക്ഷയോടോപ്പം ഹാജരാക്കണം.
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ യോഗ്യരായ അപേക്ഷകരില്ലെങ്കിൽ സമീപ സ്ഥാപനങ്ങളിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുന്നവരെ പ്രൊമോട്ടർമാരായി പരിഗണിക്കും.
പ്രൊമോട്ടർമാരായി നിയോഗിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടാകില്ല.
മുമ്പ് പ്രൊമോട്ടറായി പ്രവർത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷകൾ പരിഗണിക്കില്ല.
നിശ്ചിതമാതൃകയിലുളള അപേക്ഷ ജാതി, വിദ്യഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാമൂഹ്യ പ്രവർത്തനപരിചയം സംബന്ധിച്ച് റവന്യൂ അധികാരികൾ നൽകുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട സ്ഥാപന സെക്രട്ടറിയിൽ നിന്നുളള റസിഡൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി ഏഴിന് മുമ്പായി ജില്ലാ പട്ടികജാതിവികസന ഓഫീസർമാർക്ക് നൽകണം.  കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസുകൾ, ജില്ലാ പട്ടികജാതിവികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
പി.എൻ.എക്സ്.498/2020

 

date