Skip to main content

സംസ്ഥാന ഹോമിയോപ്പതി അവാർഡ് പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ ഹോമിയോപ്പതി അവാർഡുകൾ പ്രഖ്യാപിച്ചു. ഹോമിയോപ്പതി ചികിത്സാരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ഡോ. ഹാനിമാൻ അവാർഡിന് ഡോ. കെ.ജെ. ഐസക് അർഹനായി. ഹോമിയോപ്പതി വകുപ്പിലെ മികച്ച ഡോക്ടർക്കുള്ള ഡോ.വില്യം ബോറിക് അവാർഡിന് ഡോ.എസ്.സുബൈറും മികച്ച ഹോമിയോപ്പതി അധ്യാപകനുള്ള ഡോ. ജെ.റ്റി. കെന്റ് അവാർഡിന് ഡോ. കെ.എൽ. ബാബുവും അർഹരായി. സ്വകാര്യ-അർദ്ധസർക്കാർ മേഖലയിലെ മികച്ച ഹോമിയോ ഡോക്ടർക്കുള്ള ഡോ. എം.എൻ. പിള്ള അവാർഡ് ഡോ. എസ്.ജി. ബിജുവിനാണ്.
ഫെബ്രുവരി വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ഫെബ്രുവരി ആറിന് വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അവാർഡുകൾ സമ്മാനിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.
ഡോ. ശശിതരൂർ എം.പി, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ഡോ. നവജോത് ഖോസ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്സ്.499/2020

 

date