Skip to main content

കൂലി ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഊരാളുങ്കലില്‍ ജോലി നല്‍കും : ജില്ലാ കലക്ടര്‍

 

 

 

 

മാങ്കാവില്‍ അജ്മല്‍ എന്ന വ്യക്തിയുടെ കീഴില്‍ ജോലി ചെയ്ത് കൂലി ലഭിക്കാതിരുന്ന  14 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയില്‍ ജോലി നല്‍കാന്‍ തീരുമാനമായി. ജില്ലാകലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ സൈറ്റുകളില്‍ ജോലി ചെയ്ത ഇനത്തില്‍ ഏഴ് ലക്ഷത്തോളം രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. ദിവസങ്ങളായി ഭക്ഷണവും താമസ സൗകര്യവുമില്ലാതിരുന്ന തൊഴിലാളികള്‍ ഫെബ്രുവരി മൂന്നിന് ജില്ലാലേബര്‍ ഓഫീസില്‍ എത്തുകയായിരുന്നു. താമസിക്കാന്‍ സൗകര്യമില്ലാത്ത ഇവര്‍ക്ക് രാത്രി ഭക്ഷണവും താമസവും കലക്ടര്‍ ഏര്‍പ്പാടാക്കിയിരുന്നു. ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള തുകയ്ക്ക് ഉടമക്കെതിരെ ലേബര്‍ കോടതിയില്‍ ക്ലൈം പെറ്റീഷന്‍ ഫൈല്‍ ചെയ്യുമെന്നും  ബൗണ്ടഡ് ലേബര്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ പി.പി സന്തോഷ് കുമാര്‍ അറിയിച്ചു.

date