Skip to main content

ശിവ ഇനി ബന്ധുവിന്റെ സുരക്ഷിതത്വത്തില്‍

 

 

 

പന്നിയങ്കര സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന പട്ടികവര്‍ഗ യുവതി ശിവയെ ഇനി ബന്ധുവായ വട്ടത്തമ്മ സംരക്ഷിക്കും.  അട്ടപ്പാടിയിലെ പൂതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ് വട്ടത്തമ്മ.  മാര്‍ച്ച് ആദ്യവാരത്തോടെ അട്ടപ്പാടിയിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് ശിവ. ജില്ലാകലക്ടര്‍ സാംബശിവ റാവുവിനടുത്തെത്തിയാണ് ശിവയെ അട്ടപ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോവാന്‍ തയ്യാറാണെന്ന് വട്ടത്തമ്മ അറിയിച്ചത്. യുവതിയ്ക്ക് ജോലിക്കുള്ള പ്രതിഫലം കൃത്യമായി നല്‍കുന്നില്ലെന്നും വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചില്ലെന്നും മുന്‍പ് നടന്ന അന്വേഷണത്തില്‍ വ്യക്തമായിരുന്നു.  ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയും ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ശിവക്ക് ലഭിച്ചു. വര്‍ഷങ്ങളായി ജോലി ചെയ്ത ഇനത്തില്‍ ഉടമ എട്ട് ലക്ഷം രൂപ ശിവയുടെ അക്കൗണ്ടിലേക്ക് നല്‍കിയതായും യോഗത്തില്‍ അറിയിച്ചു. മൂന്ന് മാസത്തില്‍ ഒരിക്കല്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ശിവയുടെ താമസ സ്ഥലത്തെത്തി പരിശോധന നടത്തും. 

 

date