Skip to main content

അറിയിപ്പുകള്‍

മോട്ടോര്‍ ബോട്ട് ആവശ്യമുണ്ട്

കൊച്ചി: കടമക്കുടി ഗ്രാമ പഞ്ചായത്തില്‍ ഹോമിയോപ്പതി വകുപ്പിന്റെ ഫ്‌ളോട്ടിംഗ് ഹോമിയോ ഡിസ്‌പെന്‍സറിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് 15 ടണ്ണേജില്‍ കൂടുതലുളള ഒരു മോട്ടോര്‍ ബോട്ട് ആവശ്യമുണ്ട്. താത്പര്യമുളള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19-ന് രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2955687.

 

മഹാരാജാസ് കോളേജ്; സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് 2016, യു.ജി, ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ സപ്ലിമെന്റി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി ഏഴ്, 10 തീയതികളില്‍ ഫൈന്‍ ഇല്ലാതെ കോളേജ് ഓഫീസില്‍ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്.

'കൂണ്‍ കൃഷി'; ദ്വിദിന പരിശീലനക്ലാസ്സ്
കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലനകേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി. നെട്ടൂരില്‍ 11, 12 തീയതികളിലായി 'കൂണ്‍ കൃഷി' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ദ്വിദിന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രം പ്രവേശനം. ഫോണ്‍ 0484 2703094.

സര്‍ട്ടിഫൈഡ് ടൂര്‍ അഡൈ്വസര്‍'പ്രായോഗിക  പരിശീലന പരിപാടി
കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 'സര്‍ട്ടിഫൈഡ് ടൂര്‍ അഡൈ്വസര്‍' എന്ന  ഒരു പ്രായോഗിക  പരിശീലന പരിപാടി, സംഘടിപ്പിക്കുന്നു. ട്രാവല്‍ /ടൂറിസം മേഖലയില്‍ ജില്ലയുടെ  ടൂറിസം സാധ്യതകള്‍ സന്ദര്‍ശകര്‍ക്കായി  പ്രചരിപ്പിക്കുന്നതിനും, വിപണനം ചെയ്യുന്നതിനും സഹായകരമായ  ഉപദേശ സേവനങ്ങള്‍  നല്‍കുന്നതിന്  പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. താത്പര്യമുള്ള അഭ്യസ്തവിദ്യരായവര്‍ക്കും, കൂടാതെ ഔപചാരിക വിദ്യാഭ്യാസ യോഗ്യതകളില്ലാതെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന  പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ പ്രായോഗിക പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതും  അപ്രകാരം സ്വന്തം നിലയില്‍ സര്‍ട്ടിഫൈഡ് ടൂര്‍ അഡ്‌വൈസര്‍മാരായി പ്രവര്‍ത്തിക്കാവുന്നതുമാണ്. ഡിറ്റിപിസിയുടെ രാജേന്ദ്രമൈതാനത്തിന് എതിര്‍വശത്തുള്ള  സന്ദര്‍ശക കേന്ദ്രത്തിലും, ടൂറിസം ഡെസ്റ്റിനേഷനുകളിലുമായിരിക്കും  പരിശീലനം. പരിശീലത്തിനായുള്ള ഫീസ് ഒരാള്‍ക്ക് 4500/- രൂപയാണ്. പരിശീലന കാലാവധി 30 മണിക്കൂര്‍ ആണ്. പരിശീലനം വിജയകരമായി   പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ഡിറ്റിപിസി സര്‍ട്ടിഫിക്കറ്റും ഐഡി കാര്‍ഡും നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍  നിശ്ചിത മാതൃകയിലുള്ള അപേക്ഷ സെക്രട്ടറി, ഡിറ്റിപിസി, വിസിറ്റര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എറണാകുളം -11 ല്‍ ഫെബ്രുവരി 10 നു മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ വില 500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9847332200. ഇ-മയില്‍ info@dtpcernakulam.com.

കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ പരിശീലനം
കൊച്ചി: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ.റ്റി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന കെ.എ.എസ് പരീക്ഷയുടെ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ സെമിനാര്‍ ഫെബ്രുവരി 12-ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ സംഘടിപ്പിക്കുന്നു.  പരീക്ഷാ പരിശീലന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ ഫെബ്രുവരി 10 നുളളില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക. ഫോണ്‍ 0484-2428071.

സൗജന്യ എന്‍ട്രന്‍സ് പരിശീലനം
കൊച്ചി: 2019-20 വര്‍ഷം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2020 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പായി സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2019 ലെ ഒന്നാം വര്‍ഷ പരീക്ഷയിലും, പ്ലസ് ടു ഇതുവരെയുളള പരീക്ഷകളിലും ഉന്നതവിജയം കൈവരിച്ചവരും, 2020 ലെ എന്‍ട്രന്‍സ് പരീക്ഷ എഴുതുവാന്‍ താത്പര്യമുളളവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം(പിന്‍കോഡ് സഹിതം) ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതമുളള അപേക്ഷ ഫെബ്രുവരി 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ വിലാസത്തില്‍ അയക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിര്‍ദ്ദിഷ്ട പരിശീലനത്തിനായി താമസ ഭക്ഷണ സൗകര്യമുള്‍പ്പെടെയുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 6-ന്
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, പ്രൊജക്ട് മാനേജര്‍, ടെക്‌നിക്കല്‍ ലീഡ് ആന്‍ഡ്രോയിഡ്/പൈതോണ്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്് എഞ്ചിനീയര്‍, ഗ്രാഫിക്ക് ഡിസൈനര്‍, മോഷന്‍ ആര്‍ട്ടിസ്റ്റ്, ടെലി മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, അക്കാഡമിക്ക്/ സ്റ്റുഡന്റ് കൗണ്‍സിലേഴ്‌സ്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ്, ഐ.ടി സപ്പോര്‍ട്ട്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യുട്ടീവ്, എജന്‍സി ലീഡര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ്് ബ്രാഞ്ച് മാനേജര്‍, കസ്റ്റമര്‍ സര്‍വ്വീസസ് എക്‌സിക്യുട്ടീവ്, ഫാക്കല്‍റ്റി തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി ആറിന് അഭിമുഖം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ, ഡിപ്ലോമ (ഐ ടി, കമ്പ്യൂട്ടര്‍ സയന്‍സ്, ഗ്രാഫിക് ഡിസൈനിംഗ്), ബി.ടെക്ക്,  ബി.ടെക്ക്(ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്),ബി.എസ്. സി, എം.സി.എ, എം.ബി.എ, എം.ടെക്ക്, യു.ജി/പി.ജി(കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സയന്‍സ്) ബിഎസ്.സി (വി.എഫ്.എക്‌സ് ആന്റ് ആനിമേഷന്‍) പ്രായം :18-35 .
താല്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഫെബ്രുവരി ആറിന്  രാവിലെ 10-ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്റ്‌റില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422452 / 2427494.  

 

date