Skip to main content

ഹോസ്റ്റൽ ഫീസ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 

 

കാക്കനാട്: ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ താമസിച്ച് പഠിക്കുന്ന പട്ടികജാതിക്കാരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീസ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സ്ഥാപനങ്ങളിൽ പോസ്റ്റ് മെട്രിക് കോഴ്സുകൾക്ക് പഠിക്കുന്നതും ഗവൺമെൻറ് അംഗീകൃത ഹോസ്റ്റലിൽ പ്രവേശനം ലഭിക്കാത്തതും ആനുകൂല്യങ്ങൾക്ക് അർഹതയുള്ളതുമായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി അനുവദിക്കുന്ന പ്രതിമാസ തുക 4500 രൂപയാണ്. അപേക്ഷകർ ജാതി, വരുമാനം, സ്ഥാപനമേധാവിയിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ് , പ്രൈവറ്റ് ഹോസ്റ്റലിൽ താമസിച്ചു വരുന്ന ഹോസ്റ്റൽ അധികൃതരുടെ സാക്ഷ്യപത്രം അംഗപരിമിതർ ആണെങ്കിൽ തെളിയിക്കുന്ന സാക്ഷ്യപത്രം , ഹോസ്റ്റൽ ഫീസ് ഒടുക്കി രസീത് എന്നിവ സഹിതം ഫെബ്രുവരി 10നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജില്ലക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്കും അംഗപരിമിതർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484  2422256.

date