Skip to main content

പ്രളയ പുനരധിവാസ പ്രവൃത്തികളുടെ പുരോഗതി അവലോകനം

 

 

കാക്കനാട്:  പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി എം.പി.ഫണ്ടിൽ ഭരണാനുമതി നൽകിയിരുന്ന 15 പ്രവൃത്തികളുടെ പുരോഗതി അവലോകനം നടന്നു. നിലവിൽ പദ്ധതി നിർവഹണം കാര്യക്ഷമവും ത്വരിതഗതിയിലും ആക്കുന്നതിന് ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ അസി.എക്സി.എഞ്ചിനീയർമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് യോഗം കർശന നിർദ്ദേശം നൽകി. വാട്ടർ അഥോറിറ്റിയുടെ പൂർത്തീകരിച്ച പ്രവൃത്തിയുടെ ബില്ല് ഉടൻ തന്നെ സമർപ്പിക്കാനും നിർദ്ദേശിച്ചു. എഗ്രിമെൻറ് വയ്ക്കാനുള്ള പ്രവൃത്തികൾ , നിർവഹണം ആരംഭിക്കുവാനുള്ള പ്രവൃത്തികൾ ഇതിനകം നിർവഹണ പുരോഗതി കൈവരിച്ചിട്ടുള്ള പ്രവൃത്തികളുടെ പാർട്ട് ബില്ലുകൾ എന്നിവ അടിയന്തിരമായി സമർപ്പിക്കുന്നതിനും യോഗം നിർദ്ദേശിച്ചു. 2018 ലെ മഹാപ്രളയത്തെ തുടർന്ന് അനുവദിച്ച പ്രവൃത്തികളുടെ നിർവഹണ കാര്യത്തിൽ യാതൊരു വിധ അലംഭാവവും പാടില്ലാത്തതും വളരെ ജാഗ്രതയോടും കാര്യക്ഷമതയോടും കൂടി പ്രവൃത്തി പൂർത്തീകരിക്കണമെന്നും നിർദ്ദേശിച്ചു. യോഗത്തിൽ ജില്ല പ്ലാനിംഗ് ഓഫീസർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ, അസിസ്റ്റൻറ് ജില്ലാ പ്ലാനിംഗ് ഓഫീസർ, എന്നിവരും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

 

date