Skip to main content

ജില്ലയിലെ വോട്ടർ പട്ടിക സമഗ്രമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വോട്ടർ പട്ടിക നിരീക്ഷകൻ

 

കാക്കനാട്: ജില്ലയിലെ വോട്ടർ പട്ടിക സമഗ്രമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വോട്ടർ പട്ടിക നിരീക്ഷകൻ പി.വേണുഗോപാൽ  തിരഞ്ഞെടുപ്പ് വിഭാഗത്തോടാവശ്യപ്പെട്ടു.   ജില്ലയിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ രേഖകൾ പരിശോധിക്കുകയായിരുന്നു അദ്ദേഹം.   

സെൻസസ് പ്രകാരം  ജില്ലയിൽ 18-20 പ്രായപരിധിയിലുള്ള 94,000 പേരുണ്ടെങ്കിലും  അത് വോട്ടർ പട്ടികയിൽ പ്രതിഫലിച്ചിട്ടില്ല.  ഇതേ പ്രായപരിധിയിലുള്ള 24,000 പേർ മാത്രമേ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ളൂ.

  വോട്ടവകാശം വിനിയോഗിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനുള്ള 

നടപടികൾ കൈക്കൊള്ളാൻ അദ്ദേഹം നിർദ്ദേശിച്ചു.   വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെ പ്രവർത്തനങ്ങൾ സജീവമാക്കണം.    കോളേജുകളിൽ ഇലക്ഷൻ അംബാസഡർമാരെ നിയോഗിച്ച്  വിദ്യാർത്ഥികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

  നിശ്ചിത തീയതിക്കുള്ളിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയതിനു ശേഷമുള്ള  വോട്ടർ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.  

 

 ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ആർ. രേണു, തഹസിൽദാർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ,  ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date