Skip to main content

നാഷണൽ ട്രസ്റ്റ് അദാലത്തിൽ 120 അപേക്ഷകൾ തീർപ്പാക്കി

 

കാക്കനാട്: പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ നിയമപരമായ രക്ഷാകർതൃത്വം അനുവദിക്കുന്നതു സംബന്ധിച്ചുള്ള നാഷണൽ ട്രസ്റ്റ് അദാലത്ത് കളക്ട്രേറ്റ് പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ നടന്നു.  ജില്ലാ കളക്ടർ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. അദാലത്തിൽ 120 അപേക്ഷകൾ തീർപ്പാക്കി. ട്രസ്റ്റ് കൺവീനർ എലിസബത്ത് ഫിലിപ്പ്, അംഗങ്ങളായ മഹാദേവൻ , ജോസഫ് ആൻറണി എന്നിവർ പങ്കെടുത്തു.

date