Skip to main content

കായിക വിദ്യാലയങ്ങള്‍ അപേക്ഷ ക്ഷണിച്ചു

 
    2020-21 അധ്യയന വര്‍ഷം ജില്ലയിലെ ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂളിലേക്കും കാസര്‍ഗോഡ്, തൃശ്ശൂര്‍, പത്തനംതിട്ട സ്പോര്‍ട്സ് ഡിവിഷനുകളിലെ കായിക വിദ്യാലയങ്ങളിലേയ്ക്കും 6, 7, 8, 9, പ്ലസ് വണ്‍ / വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്ലറ്റിക്സ്, ബാസ്‌കറ്റ്ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തായ്ക്വണ്ട, റസ്‌ലിംഗ്, ഹോക്കി, വെയ്റ്റ്  ലിഫ്റ്റിംഗ്, ബോക്സിംഗ്, ജൂഡോ ക്രിക്കറ്റ്(പെണ്‍കുട്ടികള്‍ക്ക്) എന്നീ കായിക ഇനങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികളെ തെരഞ്ഞടുക്കുന്നതിനായി കായിക യുവജന കാര്യാലയം സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജനന തീയതി തെളിയിക്കുന്ന രേഖ, ജില്ലാ-സംസ്ഥാന-ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവയുടെ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 13ന് രാവിലെ 7.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തണമെന്ന് കായികവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വേേു://ഴ്ൃുെീൃെേരെവീീഹ.ീൃഴ/മേഹലിവtuി േഎന്ന ലിങ്കില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8606819961.
     (പി.ആര്‍.പി. 100/2020)

date