Skip to main content

നിറവ് കലാ കായികമേള

 

    സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 14-ാമത് സംസ്ഥാനതല കലാ കായികമേളയായ 'നിറവ് 2020' ന്റെ ഉദ്ഘാടനം ഫെബ്രുവരി എട്ട് വൈകിട്ട് അഞ്ചുമണിക്ക് നെടുമങ്ങാട് ഗവ. ടെക്ക്നിക്കല്‍ ഹൈസ്‌കൂളില്‍ ഡി.കെ മുരളി എം.എല്‍.എ നിര്‍വഹിക്കും. നെടുമങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷത വഹിക്കും. ഫെബ്രുവരി 9ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അധ്യക്ഷനാകും. 
     (പി.ആര്‍.പി. 101/2020)

date