Skip to main content

കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലാകായികമേള എട്ടിന് ആരംഭിക്കും

സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പതിനാലമത് സംസ്ഥാന കലാകായികമേള ഏട്ടിനും ഒമ്പതിനും നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. ഫെബ്രുവരി ഏട്ടിന് രാവിലെ ഏട്ടിന് സങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ കെ.എൻ. ശശികുമാർ പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് അഡ്വ. ഡി.കെ. മുരളി എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിക്കും. കലാകായിക മേളയിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഒൻപതിന് വൈകിട്ട് ഏഴിന് സി. ദിവാകരൻ എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അധ്യക്ഷത വഹിക്കും.
പി.എൻ.എക്സ്.507/2020

date