Skip to main content

അക്ഷയ ഊർജ്ജ അവാർഡ്: അപേക്ഷ തിയതി നീട്ടി

കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2019ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി പത്ത് വരെ നീട്ടി.  അക്ഷയ ഊർജ്ജരംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾ, വാണിജ്യസ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മികച്ച ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥാപനങ്ങൾ തുടങ്ങി പത്ത് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക്: www.anert.gov.in. ടോൾഫ്രീ നമ്പർ: 18004251803.
പി.എൻ.എക്സ്.509/2020
 

date