Skip to main content

കൊറോണ ബോധവത്കരണ ക്ലാസ്സും സെമിനാറും നടത്തി

സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങൾക്കുള്ള തെറ്റായ ധാരണകൾ മാറ്റുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആദ്യഘട്ടമെന്ന നിലയിൽ അർദ്ധദിന സെമിനാറായാണ് ക്ലാസ്സുകൾ നടത്തിയത്. രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ, വൈറസ് ബാധ പടരാനിടയുള്ള സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാം, അസുഖം വന്നവർക്ക് ചികിത്സ നൽകേണ്ട വിധം, ആരോഗ്യ സെൽ നമ്പറുകൾ, മാസ്‌ക്ക് ധരിക്കേണ്ട വിധം തുടങ്ങിയ വിഷയങ്ങളാണ് ക്ലാസ്സിൽ പങ്കുവെച്ചത്.
ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. എം. മഹേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ പങ്കെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ഷീജ, ഹെൽത്ത് ഇൻസ്‌പെക്ടർ സി. വി. അജയ്കുമാർ എന്നിവരാണ് ക്ലാസ്സെടുത്തത്. അങ്കണവാടി, ആശ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ 120 പേർക്കാണ് ആദ്യഘട്ട ബോധവത്കരണ ക്ലാസ് നൽകിയത്.

date