Skip to main content

കൊറോണ : ജനറൽ ആശുപത്രിയിൽ എച്ച് എം സി യോഗം ചേർന്നു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ അടിയന്തിര എച്ച് എം സി യോഗം ചേർന്നു. കൊറോണ വൈറസ് രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് ജനറൽ ആശുപത്രിയിലായിരുന്നു. വൈറസ് ബാധ നേരിട്ട സാഹചര്യവും ആശുപത്രി ജീവനക്കാർ ദ്രുതഗതിയിൽ നടത്തിയ പ്രവർത്തനങ്ങളെയും യോഗം അഭിനന്ദിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും അടിയന്തിര നടപടികൾ ചർച്ച ചെയ്യണമെന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് യോഗം ചേർന്നത്. ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കളക്ടറും പ്രത്യേക യോഗം ചേരാനായി നിർദേശം നൽകി. സുരക്ഷാ ഉപകരണങ്ങൾ ഏതു വിധേനയും ലഭ്യമാക്കണമെന്നും യോഗം നിർദ്ദേശം നൽകി. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡി പി സി അംഗം വർഗീസ് കണ്ടംകുളത്തി, ആശുപത്രി മാനേജ്മെന്റ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date