Skip to main content

കൊറോണ വൈറസ്: പഠനയാത്രകൾ ഒഴിവാക്കണം

കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച തൃശൂർ ജില്ലയിലെ സ്‌കൂൾ, കോളേജ് അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുളള പഠനയാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനമേധാവികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. ജില്ലയിൽ കൂടുതൽ പേരെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകി രോഗസാധ്യത വർദ്ധിപ്പിക്കുന്നത് തടയാനാണ് പഠനയാത്രകൾ ഒഴിവാക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൊറോണ ബോധവൽക്കരണത്തിനായി ജില്ലയിലെ സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി ചേരും.
 

date