Skip to main content

'ആരോഗ്യ ജാഗ്രത 2020- പകര്‍ച്ചവ്യാധികള്‍ക്കെതിരെ' ജില്ലാതല ഉദ്ഘാടനം ഇന്ന് : മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

 

ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ആരോഗ്യ ജാഗ്രത 2020 - പകര്‍ച്ചവ്യാധികള്‍ക്കെതിരെ' ക്യാമ്പയിന്‍ ജില്ലാ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി ഒന്ന് ) രാവിലെ പത്തിന് കുഴല്‍മന്ദം കുളവന്‍മുക്ക് വിനായക ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്ഥാപനങ്ങള്‍ക്കും പഞ്ചായത്തുകള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത വിഷയാവതരണം നടത്തും.  പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആരോഗ്യ വിളംബര റാലി രാവിലെ ഒന്‍പതിന് കുളവന്‍മുക്ക് സെന്ററില്‍ ആരംഭിക്കും. വിനായക ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എ.ഡി.എം ടി. വിജയന്‍, ഡെപ്യൂട്ടി ഡി.എം.ഒ ആന്‍ഡ് ജില്ലാ സര്‍വയിലന്‍സ് ഓഫീസര്‍ ഡോ.കെ.എ നാസര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ബിനുമോള്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ഷേളി, മറ്റ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date