Skip to main content

കിക്മയില്‍ എം.ബി.എ അഡ്മിഷന്‍

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2018-20 ബാച്ചിലേക്ക് അഡ്മിഷന്‍ ഫെബ്രുവരി അഞ്ചിന് നോര്‍ത്ത് പറവൂരിലെ സഹകാരി ഭവനിലുളള കോ-ഓപ്പറേറ്റീവ് കോളേജില്‍ രാവിലെ 10-ന് നടക്കും.

കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം, ലോജിസ്റ്റിക്‌സ് എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി, എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്.

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാറ്റ്/കെ-മാറ്റ്/സി-മാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 9895450497, 9995302006 എന്നീ നമ്പറുകളിലോ www.kicmakerala.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

date