Skip to main content

കൊറോണ: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

ജില്ലയില്‍ കൊറോണ വൈറസ് രോഗ ബാധാ നിരീക്ഷണം, പരിശോധന  എന്നിവയ്ക്കായി  ആരോഗ്യ വകുപ്പ് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി.  ബോധവത്ക്കരണം, ആവശ്യ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കല്‍, നിരീക്ഷണം, പ്രതിരോധ പ്രവര്‍ത്തനം, റിപ്പോര്‍ട്ടിംഗ് തുടങ്ങി വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി വിദഗ്ധരുടെ നേതൃത്വത്തില്‍ വിവിധ സമിതികള്‍ രൂപീകരിച്ചു.  എല്ലാ ദിവസവും വൈകുന്നേരം നാലു മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സമിതികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍  എന്നിവര്‍ കളക്ടര്‍ക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. 

 

 

 

date