Skip to main content
വോട്ടര്‍ പട്ടിക റിവിഷന്‍ മുന്നാമത്അവലോകന യോഗത്തില്‍ഇലക്ടറള്‍റോള്‍ഒബ്‌സര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി പി.വേണുഗോപാല്‍ സംസാരിക്കുന്നു.

ലോക സഭ, നിയമസഭ: അന്തിമവോട്ടര്‍ പട്ടിക ഫെബ്രു 7 ന് പ്രസിദ്ധീകരിക്കും

ലോക സഭ, നിയമസഭ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക ഫെബ്രു 7 ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ ഇന്‍ഫര്‍മേഷന്‍ പബ്ബിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ അറിയിച്ചു. വോട്ടര്‍ പട്ടികയിലെ പേരുകളിലെഇരട്ടിപ്പ് വിശദമായി പരിശോധിച്ച് ശുദ്ധീകരിക്കുവാന്‍ തഹസീല്‍ദാര്‍മാര്‍ക്ക്അദ്ദേഹം നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടിക സമ്മറി റിവിഷന്റെ മൂന്നാമത് അവലോകന യോഗമാണ് തൊടുപുഴ താലൂക്ക് ഓഫീസില്‍ നടത്തിയത്.

ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍ എം.എന്‍ രതി, എല്‍എ ഡെപ്യൂട്ടികളക്ടര്‍എസ്ഹരികുമാര്‍ , തഹസില്‍ദാര്‍മാരായ ജിജിഎം. കുന്നപ്പിള്ളി, നിജു കുര്യന്‍, ജോസുകുട്ടി, വിന്‍സന്റ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ ,ജില്ലാ പ്രോഗ്രാം മാനേജര്‍ അനീഷ് അരവിന്ദ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബിനു പി.വി, ജാഫര്‍ഖാന്‍ മുഹമ്മദ്, ഷാജിജോര്‍ജ്, സിജി മോന്‍, കെ.കെ. ഷുക്കൂര്‍, എന്നിവര്‍ യോഗത്തില്‍സംബന്ധിച്ചു.

 

date