Skip to main content

കൊറോണവൈറസ് ജാഗ്രതാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തി

കൊറോണവൈറസ് രോഗം റിപ്പോര്‍ട്ടു ചെയ്ത രാജ്യങ്ങളില്‍ നിന്നു വന്ന 35 പേരാണ് ഇപ്പോള്‍ ഇടുക്കിജില്ലയില്‍വീടുകളിലെ നിരീക്ഷണത്തില്‍ഉളളത്. കൊറോണ ബാധിതമായിട്ടുളള പ്രദേശങ്ങളില്‍ നിന്ന്വരുന്നവര്‍ക്ക്കൊറോണരോഗബാധ ഉണ്ടാകാനുളള സാദ്ധ്യതയുണ്ട്. ആയതിനാല്‍ അങ്ങനെയുളള പ്രദേശങ്ങളില്‍ നിന്നുവരുന്നവര്‍28ദിവസംവീടുകളില്‍തന്നെകഴിച്ചുകൂട്ടിതങ്ങള്‍ക്കുംമറ്റുളളവര്‍ക്കുംഅണുബാധ ഉണ്ടാകുന്നില്ലഎന്ന്ഉറപ്പാക്കുക. വീടിനുളളില്‍ കഴിയുമ്പോള്‍  പ്രത്യേകമുറിയും, പ്രത്യേകടോയ്ലറ്റും ഉപയോഗിക്കാന്‍  ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുമായി  ഇടപെടുമ്പോള്‍ ഒരുമീറ്റര്‍ അകലമെങ്കിലും പാലിക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുത്. പൊതുപരിപാടികളില്‍ പങ്കെടുക്കുകയുംചെയ്യരുത്. സന്ദര്‍ശകരെ ഒഴിവാക്കണം.
* ചുമക്കുമ്പോഴും തുമ്മുമ്പോഴും വായമൂക്ക് തൂവാല/തുണി/മാസ്‌ക്ക് ഉപയോഗിച്ച് മറക്കണം.
* കൈസോപ്പ് /അണുനാശിനി ഉപയോഗിച്ച് ഇടക്കിടക്ക്കഴുകണം.
* നല്ലവണ്ണംവെളളംകുടിക്കണം.
* പനി തൊണ്ടവേദന, ചുമ, ശ്വാസംമുട്ട്തുടങ്ങിഏതെങ്കിലും പ്രയാസമുണ്ടായാല്‍കണ്‍ട്രോള്‍റൂമില്‍വിളിച്ച്വൈദ്യസഹായംആവശ്യപ്പെടണം.
* ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ വരരുത്. കണ്‍ട്രോള്‍റൂംആയി ബന്ധപ്പെട്ട് അവര്‍ നിര്‍ദ്ദേശിക്കുന്ന വാഹനത്തില്‍ ആശുപത്രിയില്‍ എത്തണം. ഒരുതരത്തിലും ഭയപ്പെടേണ്ട കാര്യമില്ല.
ഇത്രയുംകാര്യങ്ങള്‍ കര്‍ശനമായിചെയ്ത്, കുടുംബാംഗങ്ങള്‍ക്കും, സമൂഹത്തിലും കൊറോണവൈറസ്രോഗം പടര്‍ത്താതിരിക്കുക ഓരോരുത്തരുടെയും കടമയാണ്.
ജില്ലയില്‍ ഏതു സാഹചര്യവും നേരിടുന്നതിന്റെമുന്നൊരുക്കത്തിന്റെ ഭാഗമായിവിവിധങ്ങളായ കമ്മിറ്റികള്‍ രൂപീകരിച്ച്ഓരോ ഓഫീസര്‍ മാര്‍ക്ക് ചാര്‍ജ്ജ് നല്‍കി. സര്‍വൈലന്‍സ് കമ്മിറ്റി,  കാള്‍സെന്റര്‍മാനേജ്മെന്റ് കമ്മിറ്റി,  എച്ച്.ആര്‍. മാനേജ്മെന്റ് കമ്മിറ്റി ട്രെയിനിംഗ്ആന്റ് അവയര്‍നെസ് ജനറേഷന്‍ കമ്മിറ്റി, മെറ്റീരിയല്‍മാനേജ്മെന്റ് കമ്മിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍
മാനേജ്മെന്റ് കമ്മിറ്റി, മീഡിയ സര്‍വൈലന്‍സ് കമ്മിറ്റി, ഐ.ഇ.സി./ബി.സി.സി. മീഡിയമാനേജ്മെന്റ് കമ്മിറ്റി, ഡെക്യുമെന്റേഷന്‍ കമ്മിറ്റി, പ്രൈവറ്റ്ഹോസ്പിറ്റല്‍ സര്‍വൈലന്‍സ് കമ്മിറ്റി, ട്രാന്‍സ്പോര്‍ട്ടേഷന്‍  ആന്റ് ആംബുലന്‍സ് മാനേജ്മെന്റ് കമ്മിറ്റി, ഇന്റര്‍ഡിപ്പാര്‍ട്ട്മെന്റ്ആന്റ്കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, എന്നീ കമ്മിറ്റികള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്തു. ജില്ലാആശുപത്രിഇടുക്കി, ജില്ലാആശുപത്രിതൊടുപുഴ, അല്‍-അസ്ഹര്‍മെഡിക്കല്‍ കോളേജ്, തൊടുപുഴ എന്നിവിടങ്ങളിലാണ്കൊറോണ ഐസലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
 സാമൂഹ്യമാധ്യമങ്ങളിലടക്കംവരുന്ന തെറ്റായസന്ദേശങ്ങള വിശ്വസിക്കുകയോ, പ്രചരിപ്പിക്കുകയോചെയ്യാതെ, ഇതു സംബന്ധിച്ച ഔദ്യോഗികഅറിയിപ്പുകള്‍ എല്ലാവരും പിന്തുടരണമെന്നും ജില്ലാമെഡിക്കല്‍ ആഫീസര്‍ ഡോ. പ്രിയ എന്‍.അറിയിച്ചു. കണ്‍ട്രോള്‍റൂം നമ്പര്‍ - 04862 - 233111 ജില്ലാ സര്‍വൈലന്‍സ്  ഓഫീസര്‍ - 9495962691

date