Skip to main content

എം.ആര്‍.എസ് പ്രവേശന പരീക്ഷ മാര്‍ച്ച് 7ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍പൈനാവ്എം.ആര്‍.എസിലേക്ക്ആറാം ക്ലാസിലേക്ക് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) മൂന്നാര്‍എം.ആര്‍.എസിലേക്ക് അഞ്ചാം ക്ലാസിലേക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രവും പ്രവേശന പരീക്ഷ മാര്‍ച്ച്ഏഴിന് നടത്തും. കുടുംബവാര്‍ഷികവരുമാനം 1,00,000രൂപയില്‍ കവിയാത്ത പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷാഫോംലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.ഫോണ്‍ 04864 224399.

date