Skip to main content

സ്വയംതൊഴില്‍ പദ്ധതിക്ക്  വായ്പ

സംസ്ഥാന  പിന്നോക്ക  വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ജില്ലയിലെ (ഇടുക്കി, തൊടുപുഴ, പീരുമേട് താലൂക്കുകളില്‍പ്പെട്ടവര്‍ക്ക്) മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി) വാര്‍ഷിക കുടുംബവരുമാന പരിധി  3,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 15 ലക്ഷം രൂപവരെയും ന്യൂനപക്ഷ മതവിഭാഗത്തില്‍ (ക്രിസ്ത്യന്‍, മുസ്ലീം)പെട്ട വാര്‍ഷിക കുടുംബവരുമാന പരിധി 6,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 30 ലക്ഷം രൂപവരെയും സ്വയംതൊഴില്‍ പദ്ധതിക്കായി  കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കും. അപേക്ഷകന്റെ പ്രായപരിധി 18 മുതല്‍ 55 വരെ. ജാമ്യമായി മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ പൈനാവിലുള്ള ജില്ലാ ഓഫീസില്‍ നിന്നും 10 മുതല്‍ മൂന്നുമണി വരെ 30 രൂപ അടച്ച് വാങ്ങാം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232363, 232364.
 

date