Skip to main content

കൊറോണ വൈറസ്: ജില്ലയില്‍ ഒരാള്‍ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊറോണ രോഗലക്ഷണങ്ങളുമായി ഒരാളെ കൂടി കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി. പുതുതായി രണ്ടുപേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കായി ലാബിലേക്കയച്ചു. ആകെ ആറുപേരുടെ സാമ്പിളുകളാണ് ഇതിനകം ജില്ലയില്‍ നിന്നും അയച്ചിരിക്കുന്നത്.
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 161 ആയി. 153 പേരാണ് ഇതില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ചൈനയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 15 പേരും പുതുതായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇവരും നിരീക്ഷണത്തിലാണെന്നും അരോഗ്യ വകുപ്പ് അറിയിച്ചു.

date