Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ലെവല്‍ക്രോസ് അടച്ചിടും
എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 238-ാം നമ്പര്‍ ലെവല്‍ക്രോസ് ഫെബ്രുവരി അഞ്ച് ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടിച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍
പ്രത്യേക അദാലത്ത് ഇന്ന്

ആധാരത്തില്‍ വില കുറച്ചു കാണിച്ച കേസുകള്‍ തീര്‍പ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു.  2017 മാര്‍ച്ച് 31 വരെയുള്ള കേസുകളില്‍ 70 ശതമാനം വരെ മുദ്രയിളവ് അനുവദിക്കുകയും കുറവ് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും.  keralaregistration.gov.in  ല്‍ നിന്നും ആധാരം വില കുറച്ചു കാണിച്ചതിന് നടപടിയുള്ളതാണോ എന്ന് പരിശോധിക്കാവുന്നതാണ്.

ഭരണാനുമതി ലഭിച്ചു
കെ സുധാകരന്‍ എം പി യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും  രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് കോളയാട് ഗ്രാമപഞ്ചായത്തിലെ പാലയത്തുവയല്‍ ഗവ.യു പി സ്‌കൂള്‍ ഡൈനിങ് ഹാളിലേക്ക് ഫര്‍ണ്ണിച്ചര്‍ വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി ഏഴിന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു.
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്/മാനേജര്‍, ടീം ലീഡര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.  യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, എം ബി എ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തു ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  ഫോണ്‍:0497  2707610.

വാഹന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വാഹന വായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്‌സല്‍ വാഹനങ്ങള്‍) ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി  ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപയാണ് വായ്പ.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രുപയില്‍ കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സുണ്ടായിരിക്കം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0497 2705036.

നാഷണല്‍ ലോക് അദാലത്ത് 8 ന്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഫിബ്രവരി എട്ടിന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. നിലവിലുള്ള കേസുകളും പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ മേഖല ബാങ്കുകള്‍, ബി എസ് എന്‍ എല്‍, ടാറ്റാ ഫൈനാന്‍സ്, ലേബര്‍ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളും മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകളും രജിസ്‌ട്രേഷന്‍ വകുപ്പിലെ അണ്ടര്‍ വാല്വേഷന്‍ കേസുകളും ആര്‍ ടി ഒ ഓഫീസുമായി ബന്ധപ്പെട്ട കേസുകളും അദാലത്തില്‍  പരിഗണിക്കും.
 

date