Skip to main content

ഉത്തരവാദിത്ത ടൂറിസത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

 

ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ ഉത്തരവാദിത്ത ടൂറിസം ഏകദിന ശില്‍പശാല  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് കോഴിക്കോടിന് അനന്തമായ സാധ്യതതയാണുള്ളത്. അതുവേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും മാപ്പിംഗ് നടത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ലോകനാര്‍കാവ്, ജാനകിക്കാട്, കക്കവയല്‍, കക്കയം, പെരുവണ്ണാമുഴി, പയങ്കുറ്റിമല, ചാലിയാര്‍, തുഷാരഗിരി ഓളോപ്പാറ, തുടങ്ങി നിരവധി ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളാണ് ജില്ലയിലുള്ളത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ജില്ലാ കോഡിനേറ്റര്‍ കെ.പി ശ്രീകല തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചു. ജില്ലയിലെ വിനോദ സഞ്ചാര മേഖലയുടെ അനന്ത സാധ്യതയ്ക്ക്  വഴിയൊരുക്കുകയാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷനും ഗ്രീന്‍ കെയര്‍ മിഷനും ചേര്‍ന്ന നടത്തിയ ആള്‍ കേരള ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയിച്ച ജോഷി മഞ്ഞുമ്മല്‍, വിനോദ് പെരുമ്പാവൂര്‍, ജെ.ജെ വര്‍ഗീസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുജാത മനക്കല്‍, പി.കെ സജിത, പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date