Skip to main content

ഫുഡ് ഫെസ്റ്റിവല്‍ നടത്തി

 

 

ഏക് ഭാരത് ശ്രേഷ്ട് ഭാരത് എന്ന പദ്ധതിയില്‍ നെഹ്റു യുവ കേന്ദ്ര സംഘതന്‍ കേരള സംഘടിപ്പിക്കുന്ന ഹിമാചല്‍ പ്രദേശ്-കേരളം അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഗവ. യൂത്ത് ഹോസ്റ്റലില്‍ ഫുഡ് ഫെസ്റ്റിവല്‍ നടത്തി. ഫെസ്റ്റിവലില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ ആലു പറാത്ത, ശായി പനീര്‍ തുടങ്ങിയ വിഭവങ്ങളും കേരളത്തിന്റെ തനതായ വിഭവങ്ങളും അണിനിരത്തി.  ഈസ്റ്റ്ഹില്‍ ഗവ. യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന പതിനഞ്ചു ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായിട്ടാണ് ഫുഡ് ഫെസ്റ്റിവല്‍. ഹിമാചല്‍ പ്രദേശിലെ മണ്ഡി, ധര്‍മശാല, ഹമിര്‍പ്പൂര്‍, ഉന, ബിലാസ്പുര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള 50 യുവതീയുവാക്കളും കേരളത്തിലെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട എന്നീ ജില്ലകളിലെ 50 യുവതീ യുവാക്കളും ആണ് ക്യാമ്പിലുള്ളത്.
 

 

അപേക്ഷ ക്ഷണിച്ചു

ജില്ലാ വനിതാശിശു വികസന ഓഫീസിന്റെ കീഴില്‍ 'മഹിളാ ശക്തി കേന്ദ്ര' പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിസ്ട്രിക്ട് ലെവല്‍ സെന്റര്‍ ഫോര്‍ വുമണിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍: ഒരു ഒഴിവ്, യോഗ്യത - ഹുമാനിറ്റീസ്/സോഷ്യല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും പരിചയം, വനിതകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ /പ്രോഗ്രാമുകള്‍ നിര്‍വ്വഹണം നടത്തിയുള്ള പരിചയവും വേണം. ഹോണറേറിയം - 35000. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ (രണ്ട് ഒഴിവ്) - ഹുമാനിറ്റീസ്/സോഷ്യല്‍ വര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. പരിചയം - വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ / വിഷയങ്ങള്‍ കൈകാര്യം ചെയ്ത് പരിജ്ഞാനവും വേണം. ഹോണറേറിയം - 20,000 രൂപ. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ച് മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്  രണ്ടാം നിലയിലെ  ജില്ലാ വനിത ശിശു വികസന ഓഫീസില്‍ എത്തണം. വിവരങ്ങള്‍ക്ക് 0495 2370750.

 

 

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ തീയതി നീട്ടി. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദാംശങ്ങള്‍ ംംം.െൃരര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9846634678, 9656284286.

 

ടെണ്ടര്‍  ക്ഷണിച്ചു

പന്തലായനി ഐസിഡിഎസ് പ്രൊജക്ടിലെ 116 അങ്കണവാടികളിലേക്ക് പ്രി-സ്‌ക്കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് സപ്ലൈ ചെയ്യുവാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ /വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 ന് ഉച്ച രണ്ട് മണിവരെ.  ഫോണ്‍- 04962621612.
 

കെ.എ.എസ് പരീക്ഷാ പഠന രീതി സെമിനാല്‍

 

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ്  കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ 2019 ഡിസംബര്‍ 24 മുതല്‍ നടത്തിവരുന്ന കെ.എ.എസ് പരീക്ഷാ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ തിരുവനന്തപുരം തൈക്കാട്  വിമണ്‍സ് കോളേജിലാണ് സെമിനാര്‍. ഇതിന്റെ ലൈവ് വീഡിയോ യൂ ട്യൂബ് ലിങ്ക് വഴി ജില്ലകളില്‍ പ്രദര്‍ശിപ്പിക്കുന്നു. കെ.എ.എസ് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കടുക്കാം.  താല്പര്യമുളളവര്‍  ഫെബ്രുവരി ഒന്‍പതിനകം യുവജനക്ഷേമ ബോര്‍ഡ്,കോഴിക്കോട് ജില്ലാ യുവജനകേന്ദ്രത്തിലോ, 0495-2373371, 9645682799,  9847850145 എന്നീ നമ്പറിലോ പേര് രജിസ്റ്റര്‍ ചെയ്യാം.

 

വാഹന ലേലം

 

നികുതി കുടിശ്ശിക ഈടാക്കുന്നതിന് കണ്ടുകെട്ടിയ കെ.എല്‍.08 ത-1881  നമ്പര്‍ ടെമ്പോ ട്രാവലര്‍ വാഹനം ഫെബ്രുവരി 20 ന്  രാവിലെ 11.30 മണിക്ക് പുറമേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് വടകര തഹസില്‍ദാര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

ദേശീയ  സമ്പാദ്യ പദ്ധതിയിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവിങ്സ് സ്‌കീമുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോട്, കൊടുവളളി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ് പരിസരത്ത് എല്‍.ഇ.ഡി ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 19 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.  

 

78 ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു

 പി.എസ്.സി 78 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങള്‍ 2019 ഡിസംബര്‍  31 ലെ  അസാധാരണ ഗസറ്റിലും 2020 ജനുവരി ഒന്നിലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റിലും ലഭിക്കും.

 

 

ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ  കോഴിക്കോട് ജില്ല, കൊയിലാണ്ടി താലൂക്ക്  ശ്രീ.പിഷാരികാവ് ദേവസ്വത്തിന്റെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന്  ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോട്ടുളള ഓഫീസില്‍ ഫെബ്രുവരി 19 നകം ലഭിക്കണം. ഫോറങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണര്‍ ഓഫീസിലും malabardevaswom.kerala.gov.in  വെബ്സൈറ്റിലും ലഭിക്കും.

date