Skip to main content

നീതം 2018, നീതിയ്ക്കായി ഒരു കുടുംബശ്രീ കൂട്ടായ്മ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള കുടുംബശ്രീ ജെന്‍ഡര്‍ ക്യാമ്പയിന്‍ 'നീതം 2018 നീതിക്കായി ഒരു കൂട്ടായ്മ' ഈ മാസം പത്തിന് അയല്‍ക്കൂട്ടങ്ങളില്‍ നടക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അയല്‍ക്കൂട്ടതല മാപ്പിങ്, അതിക്രമം വ്യക്തമാക്കുന്ന സ്വയംപഠന പ്രവര്‍ത്തനം, കുടുംബസംഗമം, അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രരോധത്തിനുള്ള സാധ്യതകള്‍ പുരുഷ പങ്കാളിത്തത്തോടെ വിലയിരുത്തി രേഖപ്പെടുത്തുക തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടക്കും.
        അയല്‍ക്കൂട്ടസംഗമത്തിലെയും കുടുംബസംഗമത്തിലെയും ആശയങ്ങള്‍ വാര്‍ഡ് തലത്തില്‍ ക്രോഡീകരിക്കും. ഈ മാസം 17 ന് നടക്കുന്ന സഹയാത്ര സംഗമത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രശ്‌ന പരിഹാരത്തിനുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യു.  മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സംസ്ഥാനതല സംഗമം തിരുവനന്തപുരത്ത് നടക്കും.                                                                                         

date