Skip to main content

കെഎഎസ് പരീക്ഷ വകുപ്പ്തല ബോധവൽക്കരണം

ഫെബ്രുവരി 22 ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് നടക്കുന്ന കെഎഎസ് ഓഫീസർ തസ്തികയുടെ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന 133 പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരേയും കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഡിഇഒ, എഇഒ എന്നിവരെയും ഉൾകൊളളിച്ചുകൊണ്ട് ഫെബ്രുവരി മൂന്നിന് കെഎഎസ് പരീക്ഷാനിർദ്ദേശങ്ങൾ സംബന്ധിച്ച് സിഎംഎസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അവബോധന ക്ലാസ്സ് നടന്നു. കേരള പിഎസ്‌സി അംഗം ടി ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള പിഎസ്‌സി സെക്രട്ടറി സാജു ജോർജ്ജ്, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത, തൃശൂർ ജില്ലാ പിഎസ്‌സി ഓഫീസർ ജോസ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു. അണ്ടർ സെക്രട്ടറി മനോജ് സി വി അവബോധന ക്ലാസ്സിന് നേതൃത്വം നൽകി. അണ്ടർ സെക്രട്ടറി സി വി രാധാകൃഷ്ണൻ സ്വാഗതവും സെക്ഷൻ ഓഫീസർ ജോഷിത കൃഷ്ണൻ നന്ദിയും പറഞ്ഞു.
 

date