Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്: വിദ്യാഭ്യാസ അവാർഡും സ്‌കോളർഷിപ്പും വിതരണം ചെയ്തു

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ്, ഉപരിപഠനത്തിന് ഒറ്റത്തവണ സ്‌കോളർഷിപ്പ് എന്നിവയുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭാഗ്യക്കുറി ക്ഷേമനിധി അംഗം എം കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിൽ എ പ്രസാദ് മുഖ്യാതിഥിയായി. കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു എം പാലിശ്ശേരി, പി പി ഡാൻറസ് (ഐഎൻടിയുസി), അനിൽകുമാർ (എഐടിയുസി), കെ കെ ഗോപി (ബിഎംഎസ്), ടി ബി ദയാനന്ദൻ (സിഐടിയു), കെഎൽഎഎ ജില്ലാ വൈസ് പ്രസിഡണ്ട് പി ആർ ഹരി, കെടിയുസി ജില്ലാ പ്രസിഡണ്ട് ബേബി നെല്ലിക്കുഴി, പി എസ് രാധാകൃഷ്ണൻ (ഐഎൻടിയുസി) എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല കലാകായിക മത്സരവിജയികളെ ആദരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി എ ഷാജു സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ കെ എസ് ഷാഹിത നന്ദിയും പറഞ്ഞു.

date