Skip to main content

ജില്ലാതല കലാമേള

തൃശ്ശൂർ നെഹ്‌റു യുവകേന്ദ്രയുടെയും ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല കലാമേള എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി. സ്‌കൂൾ അങ്കണത്തിൽ ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് നടത്തും. 15 നും 29 നും മദ്ധ്യ പ്രായമുളളവർക്ക് കലാമേളയിൽ പങ്കെടുക്കാം. ലളിത ഗാനം, കവിതാ പാരായണം, ദേശഭക്തിഗാനം, നാടൻ പാട്ട്, മിമിക്രി, മാപ്പിളപ്പാട്ട്, നാടോടി നൃത്തം,ഒപ്പന, തിരുവാതിര, സംഘനൃത്തം, മാർഗംകളി തുടങ്ങിയ ഇനങ്ങൾ അവതരിപ്പിക്കാൻ അവസരം. പങ്കെടുക്കുന്ന എല്ലാവർക്കും ഉപഹാരവും സർട്ടിഫിക്കറ്റും യാത്രക്കൂലിയും നൽകും. ഫോൺ: 0487- 2360355, 8891304780, 9747417577.

 

date