Skip to main content

ഫയർ ആന്റ് റെസ്‌ക്യു അക്കാദമിയിൽ പുതിയ ബാച്ചിന് പരിശീലനം തുടങ്ങി

തൃശൂർ ഫയർ ആൻഡ് റെസ്‌ക്യു അക്കാദമിയിൽ പുതിയ ബാച്ചിന് പരിശീലനം തുടങ്ങി. പുതുതായി തിരഞ്ഞെടുത്ത 30 മത്തെ ബാച്ചിനാണ് പരിശീലനം നൽകുന്നത്. തിരഞ്ഞെടുത്ത 66 ഫയർമാന്മാർക്ക് 150 പ്രവൃത്തി ദിവസമുള്ള ബേസിക് കോഴ്‌സ് നൽകും. തുടർന്ന് വിവിധ ഫയര്‍‌സ്റ്റേഷനുകളിലായി ഫീൽഡ് ട്രെയിനിംഗും നൽകും. ഫിസിക്കൽ ട്രെയിനിംഗ്, ബേസിക് ഫയർ ഫയിറ്റിംഗ്, മൊബൈൽ ടാങ്ക് യൂണിറ്റ് ഡ്രിൽ, ട്രെയ്‌ലർ പമ്പ് യൂണിറ്റ് ഡ്രിൽ, ലാഡർ ഡ്രിൽ, ടണൽ റെസ്‌ക്യു, സീവേജ് റെസ്‌ക്യ, വെൽ റെസ്‌ക്യു, ഹീറ്റ് ആന്റ് ഹ്യുമിഡിറ്റി, റോപ്പ് റെസ്‌ക്യു, വെർട്ടിക്കിൾ ആന്റ് ഹൊറിസോണ്ടൽ റെസ്‌ക്യു, മെഡിക്കൽ ഫസ്‌റ്റൈഡ് തുടങ്ങിയ രക്ഷാപ്രവർത്തനങ്ങളിലാണ് പരിശീലനം നൽകുന്നത്. മുപ്പതാം ബാച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ വി.കെ. റിദീജ്, പരിശീലന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ എസ്.എൽ.ദിലീപ് എന്നിവർ പങ്കെടുത്തു.

date