Skip to main content

കൊറോണ വൈറസ് : സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത രണ്ട് പേർ അറസ്റ്റിൽ 

ആലപ്പുഴ: കൊറോണ വൈറസ് ബാധ യുമായി ബന്ധപ്പെട്ട വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ആലപ്പുഴ നൂറനാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ .  ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത് . വ്യാജ വാർത്ത ഷെയർ ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് . ഇവരുടെ മൊബൈൽഫോൺ , അനുബന്ധ ഉപകരണങ്ങൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .  വൈറസ് ബാധ യുമായി ബന്ധപ്പെട്ട് സർക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
 

date