Skip to main content

ചക്കപ്പഴത്തില്‍ നിന്നുളള  മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍; കര്‍ഷക പരിശീലനം ആറിന്

       കേരള കാര്‍ഷിക സര്‍വ്വകലാശാല  വൊര്‍ക്കാടി എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവയുടെ  ആഭിമുഖ്യത്തില്‍ ഈ മാസം  ആറിന്  കര്‍ഷക പരിശീലനവും ചക്കപ്പഴത്തില്‍ നിന്നുളള  മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ചുളള  സെമിനാറുകളും  നടത്തും.  ഉപ്പള നയാബസാര്‍ മംഗല്‍പാടി പഞ്ചായത്ത് സെമിനാര്‍ ഹാളില്‍ രാവിലെ  10 ന്  കര്‍ഷകപരിശീലനം കേരള കാര്‍ഷിക സര്‍വ്വകലാശാല ഭരണസമിതി അംഗം എം അസൈനാര്‍ ഉദ്ഘാടനം ചെയ്യും.  മംഗല്‍പാടി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  ഷാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിക്കും.  മഞ്ചേശ്വരം ബ്ലേ#ാക്ക് പഞ്ചായത്ത് പ്രസിഡന്റ്  എകെഎം അഷ്‌റഫ് മുഖ്യാതിഥിയാകും.  വൊര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അബ്ദുള്‍ മജീദ് മുഖ്യപ്രഭാഷണം നടത്തും.
      ചക്കപ്പഴത്തിന്റെ വാണിജ്യ സാധ്യതകള്‍, ചക്കപ്പഴത്തിന്റെ പോഷകമൂല്യവും ഔഷധ ഗുണങ്ങളും , ചക്കപ്പഴത്തിന്റെ മൂല്യവര്‍ധിത സാധ്യതകളും  ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും എന്നീ വിഷയങ്ങളില്‍ രാവിലെ 11 മുതല്‍ വിവിധ സെഷനുകള്‍ നടക്കും.
 

date