Skip to main content

പിഎംഎവൈ ലൈഫ് ഭവന പദ്ധതി: കൊടുങ്ങല്ലൂരിൽ ഉപന്യാസ മത്സരം

കൊടുങ്ങല്ലൂർ നഗരസഭ പിഎംഎവൈ ലൈഫ് ഭവന നിർമ്മാണപദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കായി ഉപന്യാസ മത്സരം നടത്തി. നമ്മുടെ വീട് നമ്മുടെ സന്തോഷം എന്ന വിഷയത്തെ ആസ്പദമാക്കി നഗരസഭ കൗൺസിൽ ഹാളിൽ നടത്തിയ മത്സരത്തിൽ പണി പൂർത്തീകരിച്ച ഗുണഭോക്താക്കളാണ് പങ്കെടുത്തത്. നമ്മുടെ കുടുംബത്തെക്കുറിച്ച് ഒരു ആമുഖം, കുടുംബാംഗങ്ങൾ, ജീവിത സാഹചര്യം, ഉപജീവനം, നമുക്കുണ്ടായ നല്ലതും മോശവുമായ അനുഭവങ്ങൾ, പഴയ വീട്ടിൽ നിന്നും പുതിയ വീട് ലഭിക്കുന്നത് വരെയുള്ള അനുഭവങ്ങൾ, കൂട്ടായപ്രവർത്തനങ്ങൾ, ഭവനം ലഭിച്ചതുകൊണ്ട് ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ, സമൂഹത്തിൽ ഉണ്ടായ സ്ഥാനം, അഭിമാനം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വൈകാരികമായ അനുഭവങ്ങൾ എന്നിവ വിശദീകരിച്ചുകൊണ്ടായിരുന്നു ഉപന്യാസ മത്സരം.
ഉപന്യാസ മത്സരത്തിൽ 44-ാം വാർഡിലെ അജിത രമേശ് തൈപ്പറമ്പത്ത് ഒന്നാം സ്ഥാനവും 10-ാം വാർഡിലെ സി.വി.നിഷ പണിക്കംപറമ്പിൽ രണ്ടാം സ്ഥാനവും നേടി. ഇവർക്ക് യഥാക്രമം 750 രൂപയും 500 രൂപയും ക്യാഷ് അവാർഡ് നൽകും. കൂടാതെ മൂന്ന് പേർ പ്രോത്സാഹന സമ്മാനത്തിനും അർഹത നേടി. മത്സരത്തിൽ പങ്കെടുക്കാത്തവർക്ക് അവർ എഴുതിയ ഉപന്യാസങ്ങൾ നഗരസഭ ചെയർമാന്റെ പേരിൽ ഫെബ്രുവരി 25ന് മുൻപ് അയച്ചുകൊടുക്കുകയോ നേരിൽ നൽകുകയോ ചെയ്താൽ അവ പുസ്തകമാക്കി പ്രകാശനം ചെയ്യും. പിഎംഎവൈ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ ഇതുവരെ 750 വീടുകളുടെ പണി പൂർത്തീകരിച്ചതായി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു.

date