വാഹനലേലം 22 ന്
വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 21 വാഹനങ്ങളുട ലേലം ഈ മാസം 22 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ആദൂര്‍ പോലീസ് സ്റ്റേഷനിലുളള 2010 മോഡല്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍, ബദിയടുക്ക റെയിഞ്ചിലുളള 2012 മോഡല്‍ യമഹ മോട്ടോര്‍സൈക്കിള്‍, 2015 മോഡല്‍ യമഹ സൈനസ് മോട്ടോര്‍ സൈക്കിള്‍, 2013 മോഡല്‍ ബജാജ് മോട്ടോര്‍ സൈക്കിള്‍, കാസര്‍കോട് റെയിഞ്ചിലെ 2013 മോഡല്‍ മോട്ടോര്‍ സൈക്കിള്‍ (യൂനികോണ്‍). കാസര്‍കോട് പോലീസ് സ്റ്റേഷനിലെ 2008 മോഡല്‍ ടാറ്റാ ഇന്റികോ കാര്‍, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ 2012 മോഡല്‍ മഹീന്ദ്ര ഓട്ടോറിക്ഷ, കുമ്പള റെയിഞ്ചിലുളള 2002 മോഡല്‍ ടാങ്കര്‍ ലോറി, 2010 മോഡല്‍ മഹീന്ദ്ര ഡ്യൂറോ സ്‌കൂട്ടര്‍, 2013 മോഡല്‍ ആപെ ഓട്ടോറിക്ഷ, മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ 2014 മോഡല്‍ ഹീറോ മാസ്റ്റേര്‍സ് സ്‌കൂട്ടര്‍, ഹൊസ്ദുര്‍ഗ് റെയിഞ്ചിലെ 2013 മോഡല്‍ മോട്ടോര്‍ സൈക്കിള്‍, 2000 മോഡല്‍ സുസുക്കി സമുറായ് മോട്ടോര്‍ സൈക്കിള്‍, 2007 മോഡല്‍ ആപെ ഓട്ടോറിക്ഷ, 2015 മോഡല്‍ യമഹ ആല്‍ഫ സ്‌കൂട്ടര്‍, നീലേശ്വരം റെയിഞ്ചിലെ 2012 മോഡല്‍ ആപെ ഓട്ടോറിക്ഷ, 2010 മോഡല്‍ ഓട്ടോറിക്ഷ, ചന്തേര പോലീസ് സ്റ്റേഷനിലെ 2011 മോഡല്‍ ബജാജ് ഡിസ്‌കവര്‍ മോട്ടോര്‍ സൈക്കിള്‍, 2010 മോഡല്‍ മഹീന്ദ്ര ആല്‍ഫ ഓട്ടോറിക്ഷ, ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനിലെ 2012 മോഡല്‍ ബജാജ് ഓട്ടോറിക്ഷ, 2013 മോഡല്‍ ബജാജ് ഓട്ടോറിക്ഷ എന്നീ വാഹനങ്ങളാണ് ലേലം ചെയ്ത് വില്‍ക്കുന്നത്.
- Log in to post comments