Post Category
അനധികൃത മണ്ണെടുപ്പ് തടയാന്‍ നടപടി
അനധികൃത മണ്ണെടുപ്പ് തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. നിയമവിരുദ്ധമായി മണ്ണെടുക്കുന്നതും തണ്ണീര്‍ തടങ്ങള്‍ നികത്തുന്നതും കര്‍ശനമായി തടയുമെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ നിയമവിധേയമായി ചെളിയും മറ്റും നീക്കം ചെയ്യുന്നവര്‍ക്കെതിരെ അനാവശ്യ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന പ്രവണത അനുവദിക്കില്ല. പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിയമങ്ങളില്‍ പരിശീലനം നല്കാന് തീരുമാനിച്ചതായും കളക്ടര്‍ അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, റൂറല്‍ എസ്.പി. ബി. അശോകന്, തഹസീല്‍ദാര്‍മാര്‍, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.പി. 113/2020)
date
- Log in to post comments