Skip to main content

അനെര്‍ട്ട്: പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് സബ്‌സിഡി നല്‍കും

ആലപ്പുഴ: നിലവില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് 60 ശതമാനം സബ്‌സിഡി സര്‍ക്കാര്‍ നല്‍കുന്നു.ഒരു എച്ച്.പി പമ്പിന് ഒരു കിലോവാട്ട്  എന്ന രീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. ഒരു കിലോവാട്ടിന്  54,000 രൂപ ചെലവ്  വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ആയി ലഭിക്കും. 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലോക്ക് മാറ്റാം. 

 ഒരു കിലോവാട്ടിന്  100 സ്വക്‌യര്‍ഫിറ്റ് എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലം ഉള്ള കര്‍ഷകര്‍ക്ക് ഇതിനായി അപേക്ഷിക്കാം. ഒരു കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും ദിവസം  സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് മൂന്ന്-അഞ്ച് യൂണിറ്റ് വൈദ്യുതി ലഭിക്കും. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നതും  കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കും. ഈ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതത് ജില്ല ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി (1-10 എച്ച്.പി.) നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കും. കാര്‍ഷിക കണക്ഷന്‍ ഉള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്‌സിഡി നല്‍കുന്നത്. 

date