Skip to main content

കേന്ദ്ര റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ കൊറോണ പ്രതിരോധ പോസ്റ്റര്‍ പുറത്തിറക്കി

കേന്ദ്ര റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ

കൊറോണ പ്രതിരോധ പോസ്റ്റര്‍ പുറത്തിറക്കി

 

ആലപ്പുഴ: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ (കേരള - ലക്ഷദ്വീപ് ) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശാനുരണം തയ്യാറാക്കിയ നോവൽ കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗങ്ങൾ വിശദമാക്കുന്ന പോസ്റ്റർ ആലപ്പുഴയിൽ ജില്ലാ കലക്ടർ എം.അഞ്ജന പുറത്തിറക്കി. ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതകുമാരി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.രാംലാല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും ജില്ല മെഡ‍ിക്കല്‍ ഓഫീസിന്‍റെയും സഹകരണത്തോടെയാണ് പോസ്റ്റര്‍ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിക്കുക. കൊറോണ രോഗത്തെപ്പറ്റിയുള്ള മിഥ്യാ ധാരണകള്‍ ഇല്ലാതാക്കി ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനും ജാഗ്രതയും ശുചിത്വ ബോധവും പാലിക്കേണ്ടതിന്‍റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. ഡി.എം.ഓ എല്‍.അനിതകുമാരി, കേന്ദ്ര ഫീൽഡ് എക്സിബിഷൻ ഓഫീസർ പൊന്നുമോൻ, ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍, കൊറോണയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ കോ-ഒാര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവർ സന്നിഹിതരായി.

 

date