Skip to main content

സംസ്ഥാന ബഡ്ജറ്റ് : അമ്പലപ്പുഴ മണ്ഡലത്തില്‍ 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു - മന്ത്രി ജി.സുധാകരന്‍

 

ആലപ്പുഴ: 2020-21 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിന്‍റെ ഭാഗമായി ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് എലിവേറ്റഡ് റോഡ് ഉള്‍പ്പെടെ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി 450 കോടി രൂപയും, തോട്ടപ്പിള്ളി സ്പില്‍വേയുടെ ആഴം കൂട്ടുന്ന പ്രവൃത്തികള്‍ക്കായി 280 കോടി രൂപയും ഉള്‍പ്പെടെ 6 പ്രവൃത്തികള്‍ക്കായി 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്തി ജി.സുധാകരന്‍ അറിയിച്ചു.

അമ്പലപ്പഴ മണ്ഡലത്തിലെ വനിതാ ഹോസ്റ്റല്‍ നിര്‍മ്മാണം (5 കോടിരൂപ), ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിബാങ്കിന് പുതിയ കെട്ടിടം (5 കോടി രൂപ), അമ്പലപ്പുഴ ഹെല്‍ത്ത് സെന്‍ററിന്‍റെ പുതിയ കെട്ടിടം (20 കോടി രൂപ), കരുമാടി ആയൂര്‍വ്വേദ ആശുപത്രി കെട്ടിടം (5 കോടി രൂപ) എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

 

date