Skip to main content

രാമോജീ ഫിലിം സിറ്റി പ്രതിനിധികൾ വീടുകൾ സന്ദർശിച്ചു

അലപ്പുഴ : പ്രളയത്തിൽ നിന്നും കരകയറിയ തണ്ണീർമുക്കത്തിനെയും വീട് ലഭിച്ചവരെയും വീട് നിർമ്മാണത്തിൽ പങ്കാളികളായവരെയും നേരിൽ കണ്ട് അഭിനന്ദിക്കുവാൻ രാമോ ജീ ഫിലിം സിറ്റിയിൽ നിന്നുള്ള പ്രതിനിധികൾ തണ്ണിർമുക്കത്ത് എത്തി. പ്രളയം തകർത്തെറിഞ്ഞ തണ്ണിർമുക്കത്ത് സംസ്ഥാന സർക്കാരിന്‍റെ റീ-ബിൾഡ് കേരള പ്രകാരം 137 വിടുകളോടൊപ്പമാണ് കുടുംബശ്രീ സി.ഡി.എസ്സിന് രാമോ ജീ ഭവനങ്ങൾ കൂടി ലഭിച്ചത്. വനിത മേശരിമാരുടെ നേതൃത്യത്തിലുള്ള മുപ്പത്തി അഞ്ച് വനിതകൾ ആറ് മാസത്തിനുള്ളിൽ നിർമ്മാണം പുർത്തിയാക്കി നൽകിയ 14 വിടുകൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു താക്കോൽ കൈമാറുന്നതു. ചുരുങ്ങിയ സമയത്തിനുളളിൽ വനിതാ കൂട്ടായ്മ പണിതു നൽകിയ ഈ ഭവനങ്ങൾ മികച്ച നിലവാരം പുലര്‍ത്തുന്നതാണ്. മികച്ച രീതിയല്‍ പ്രവര്‍ത്തിച്ച തണ്ണിർമുക്കം ഗ്രാമ പഞ്ചായത്ത് അധികൃതരെ നേരിൽ കണ്ട് അഭിനന്ദിക്കുന്നതിനാണ് രാമോ ജീ ഫിലിം സിറ്റിയിൽ നിന്ന് ഡയറക്ടർമാരായ രാജാ ജീ മാർഗദർശ്, പ്രസാദ് എന്നിവർ എത്തിയത്. പതിനാല് വീടുകളും സന്ദർശിച്ചി ടീം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ്സിനേയും സി.സി.എസ്സ്.പ്രസിഡന്റ് ശ്രീജാ ഷിബുവിനെയും കൺവീനർമാരെയും അഭിനന്ദിച്ചു.

 

date