Skip to main content

ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച സ്റ്റോറിന്റെയും കാത്ത് ലാബിന്റെയും ഉദ്ഘാടനവും ഇന്ന്

 

ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ട് കിഫ്‌ബി പദ്ധതിയിലൂടെ 117 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഒ. പി ബ്ലോക്കിന്റെ ശിലാ സ്ഥാപനവും, അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച പ്രധാന സ്റ്റോറിന്റെയും , കിഫ്‌ബി മുഖാന്തരം ഹൃദയാരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിക്കുന്ന കാത്ത് ലാബിന്റെ ഉദ്ഘാടനവും ഇന്ന് (9/2/2020) രാവിലെ 10 മണിക്ക് നടക്കും.

ജനറൽ ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നവീകരിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ. കെ ഷൈലജ ടീച്ചർ നിർവഹിക്കും. നവീകരിച്ച സ്റ്റോറിന്റെ ഉദ്ഘാടനം പൊതുമരാമത്തു രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കാത്ത് ലാബിന്റെ ഉദ്ഘാടനം ധനകാര്യ -കയർ വകുപ്പ് മന്ത്രി ടി. എം തോമസ് ഐസക് നിർവഹിക്കും.

ചടങ്ങിൽ എ. എം ആരിഫ് എം. പി മുഖ്യ പ്രഭാഷണം നടത്തും, നഗരസഭ അദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും.

 

date