Skip to main content

ജില്ലയില്‍ കിസാൻ ക്രെഡിറ്റ് കാർഡ് ക്യാംപെയിന്‍ 11 മുതൽ 14 വരെ

 

ആലപ്പുഴജില്ലയിൽ പ്രധാന മന്ത്രി കിസാൻ സമ്മാന്‍ നിധി ഗുണഭോക്താക്കൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിന് ഫെബ്രുവരി 11 മുതൽ 14 വരെ കൃഷിഭവൻ തലത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നതിന് ബാങ്ക് പ്രതിനിധികളുടെയും കൃഷി അനുബന്ധ വകുപ്പുകളുടെയും നേതൃത്വത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുംജില്ലാ കളക്ടർ എം അഞ്ജനയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കൂടിയ യോഗത്തിലാണ് തീരുമാനംകൃഷിമൃഗസംരക്ഷണംഡയറിഫിഷറീസ്ലീഡ് ബാങ്ക് മേധാവികള്‍ യോഗത്തിൽ പങ്കെടുത്തുകൂടാതെ എല്ലാ പ്രധാനമന്ത്രി കൃഷി സമ്മാൻ യോജന ഗുണഭോക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയം നിർദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തുവരുന്നുഇതിനായി ജില്ലയില്‍ കൃഷി ഭവന്‍ തലത്തില്‍ ഫെബ്രുവരി 11 മുതല്‍ 14 വരെ കാംപയിനുകള്‍ നടക്കുംഎല്ലാ പ്രധാനമന്ത്രി കൃഷി സമ്മാന്‍ യോജന ഗുണഭോക്താക്കളും ഫെബ്രുവരി 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ തങ്ങളുടെ കൃഷിഭവനുകളിൽ ഹാജരായി അപേക്ഷ നൽകണം. കൃഷി, മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്, എന്നീ മേഖലകളിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് അപേക്ഷാഫോറം അന്നേദിവസം ബാങ്ക് പ്രതിനിധികൾ നേരിട്ട് നൽകും. അപേക്ഷയോടൊപ്പം കരം അടച്ച രസീതിന്‍റെ പകർപ്പ്, പിഎം കിസാൻ ആനുകൂല്യം വരവുവെച്ച ബാങ്ക് അക്കൗണ്ടിന്‍റെ പാസ് ബുക്കിന്‍റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. എല്ലാ കർഷകരും പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു

date