Skip to main content

ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യത ഉറപ്പാക്കും:മന്ത്രി തോമസ് ഐസക്

ആലപ്പുഴ : ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം എത്താൻ സർക്കാർ അവർക്കൊപ്പം ഉണ്ടാകുമെന്നു  ധനമന്ത്രി ടി. എം. തോമസ് ഐസക്.  സംസ്ഥാന വികലാംഗ കോർപറേഷന്റെ ആലപ്പുഴ ജില്ലയിലെ ഭിന്നശേഷിക്കാർക്കായുള്ള സഹായോപകരണ ക്യാമ്പും സ്മാർട് ഫോൺ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവകാശ ബോധത്തിനായി സംഘടിച്ചു പ്രവർത്തിക്കുകയും ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യുന്ന സമൂഹം കേരളത്തിന്റെ തനിമയാണ്.  മുൻ കാലത്തിൽ  നിന്നും വലിയ മാറ്റം ഭിന്ന ശേഷിക്കാർക്കിടയിൽ കൊണ്ടുവരുന്നതിൽ വികലാംഗ കോർപറേഷൻ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
   
കലവൂർ  ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ സംസ്ഥാന വികലാംഗ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ സൈഡ് വീൽ സ്കൂട്ടർ വിതരണം ചെയ്തു. ശ്രവണ സഹായി വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാലും സഹായ ഉപകരണ വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ അഡ്വ. കെ. ടി. മാത്യുവും നിർവഹിച്ചു. സംസ്ഥാന വികലാംഗ കോർപറേഷൻ എം.ഡി  കെ. മൊയ്‌തീൻകുട്ടി റിപ്പോർട്ട്‌ അവതരിപ്പിച്ചു.
 ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ,   ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. 

date