Skip to main content

ഏഴ് നിലകളിലായി ഒരുങ്ങുന്നത് അത്യാധുനിക ഒ.പി കെട്ടിടം

ആലപ്പുഴ:ജനറല്‍ ആശുപത്രിയില്‍ ഏഴ് നിലകളായി ഒരുങ്ങുന്ന അത്യാധുനിക ഒ പി കെട്ടിടത്തിനാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തറക്കല്ലിട്ടത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 117 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ടായിരത്തോളം രോഗികളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. ആശുപത്രിയുടെ പലഭാഗങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഒ .പി. വിഭാഗങ്ങളെ ഒറ്റ കെട്ടിടത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഒ പി. ബ്ലോക്ക് നിര്‍മിക്കുന്നത്.

എം./എസ്. ഹൈറ്റ്‌സ് എന്ന സ്ഥാപനത്തിനാണ് നിര്‍മ്മാണ ചുമതല. കെട്ടിട നിര്‍മ്മാണത്തിന് പുറമേ ആശുപത്രി ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഏഴ് നിലകളിലായി 2019 സ്‌ക്വയര്‍ മീറ്റര്‍ പ്ലിന്ത് ഏരിയയില്‍ 12695 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം. ഒ .പി., നഴ്‌സിംഗ് വിഭാഗങ്ങള്‍, ഫാര്‍മസി, ലാബ്, എക്‌സ്‌റേ, സി-റ്റി സ്‌കാന്‍ എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കും. രോഗികള്‍ക്ക് ആധുനികവും മെച്ചപ്പെട്ടതുമായ ചികിത്സ ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. ഹൃദ്രോഗ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായാണ് ഹൈ ടെന്‍ഷന്‍ സബ് സ്‌റ്റേഷന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.
 

date