Skip to main content

ദേശീയ പാതാ വികസനം : വിജ്ഞാപനം വന്നാല്‍ ഒരുമാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കും.

ദേശീയ പാതയുടെ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ഒരുമാസത്തിനകം ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം പൂര്‍ണ സജ്ജമാണന്ന് ജില്ലാ കലക്ടര്‍ അമിത് മീണ തിരുവന്തപുരത്ത് നടന്ന അവലോകന യോഗത്തില്‍ അറിയിച്ചു.  ദേശിയ പാതയുടെ നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യുന്നതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, എന്നിവരുടെ നേത്യത്വത്തിലാണ് യോഗം ചേര്‍ന്നത്. ദേശീയ പാതയുടെ പണി ഈ വര്‍ഷം നവംബറില്‍ തുടങ്ങുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍  പ്രവര്‍ത്തനങ്ങള്‍ നടത്തിയകൊണ്ടിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനത്തിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്. വിജ്ഞാപനം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള നടപടിയായതിനാല്‍ അത് ഏത് സമയത്തും പ്രതീക്ഷിക്കാ വുന്നതാണന്ന് യോഗം വിലയിരുത്തി.
ഉടനെ ഉത്തരവ് ഇറങ്ങിയാല്‍ ജൂണിന് മുമ്പായി സര്‍വ്വെയും ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല ഏകോപിപ്പിക്കുന്നതിന് നേരത്തെ മലപ്പുറം ജില്ലാ കലക്ടറായിരുന്ന കെ. ബിജുവിനെ സ്‌പെഷ്യല്‍ ഓഫിസറായി ചുമതല പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ദേശിയ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡപ്യുട്ടി കലക്ടറായി ഡോ.ജെ.ഒ. അരുണിന് വീണ്ടും ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ജില്ലയിലെ 175 ഓളം ഹെക്ടര്‍ സ്ഥലമാണ് ദേശീയ പാതക്കും വളാഞ്ചേരി, കോട്ടക്കല്‍ ബൈപാസിനുമായി ദേശീയ പാതാ വിഭാഗം ഏറ്റെടുക്കുക. തിരൂരങ്ങാടി താലൂക്കില്‍ 60,തിരൂര്‍ 67 കൊണ്ടോട്ടി 14 പൊന്നാനി 34 ഹെക്ടര്‍ എന്നിങ്ങനെയാണ് സ്ഥല് വിനിയോഗിക്കുക. കൊണ്ടോട്ടി താലൂക്കിലെ ഇടിമുഴിക്കലില്‍ നിന്ന് തുടങ്ങി പൊന്നാനി താലൂക്കിലെ കാപ്പരിക്കാട് വരെ നീളുന്നതാണ് ജില്ലയിലെ ദേശീയ പാത.
2020 ഡിസംബറിന് മുന്നോടിയായി ദേശീയ പാതയുടെ പണി മുഴുവനും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
യോഗത്തില്‍  പൊതു മാരാമത്ത് വകുപ്പ് സെക്രട്ടറി കമലവര്‍ദ്ധന റാവു, സ്‌പെഷ്യല്‍ ഓഫിസര്‍ കെ.ബിജു.,ജോയിന്റ് ലാന്റ് റവന്യു കമ്മിഷണര്‍ എം.പദ്മകുമാര്‍,ജില്ലാ കലക്ടര്‍ അമിത് മീണ,ദേശിയ പാതാ വിഭാഗം റീജ്യയിനല്‍ ഡയരക്ടര്‍ കേണല്‍ ആഷിഷ് ദിവേദി,ഡപ്യുട്ടി കലക്ടര്‍ അരുണ്‍.ജെ.യു ദേശീയ പാത കടന്നുപോകുന്ന സ്ഥലത്തെ ജില്ലാ കലക്ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date